19 October Saturday

ബഹ്‌റൈനില്‍ ഡിജിറ്റല്‍ റെസിഡന്‍സി പെര്‍മിറ്റ്

അനസ് യാസിന്‍Updated: Wednesday Mar 30, 2022

മനാമ>  ബഹ്‌റൈനില്‍ പാസ്‌പേര്‍ട്ടും റെസിഡന്‍സി പെര്‍മിറ്റും ഡിജിറ്റലാക്കുന്നു. പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ ഇനി മുതല്‍ വിസ സ്റ്റിക്കര്‍ പതിപ്പിക്കില്ല. പകരം   ദേശീയ പോര്‍ട്ടലില്‍ (Bahrain.bh)ലഭിക്കുന്ന ക്യൂആര്‍ കോഡ് പതിച്ച ഡിജിറ്റല്‍ റെസിഡന്‍സ് പെര്‍മിറ്റാണ് ഉപയോഗിക്കേണ്ടത്.
പ്രവാസികള്‍ക്ക് 24 മണിക്കൂറും വെബ്‌സൈറ്റ് വഴി വിസ പുതുക്കാം. സിപിആര്‍ മ്പര്‍, പാസ്പോര്‍ട്ട് നമ്പര്‍ എന്നി ഉപയോഗിച്ച്   ദേശീയ  പോര്‍ട്ടലില്‍ നിന്ന് റെസിഡന്‍സി പെര്‍മിറ്റ് എടുക്കാം. ബഹ്‌റൈനില്‍ നിന്നോ പുറത്തുനിന്നോ ഓണ്‍ലൈനായി റെസിഡന്‍സി പെര്‍മിറ്റ് പുതുക്കാം.

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് അതത് രാജ്യങ്ങളിലെ വിമാനതാവളങ്ങളില്‍ ഡിജിറ്റല്‍ റെസിഡന്‍സി പെര്‍മിറ്റ് കണിച്ചാല്‍ മതിയാകും. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ റെസിഡന്‍സി പെര്‍മിറ്റ് വിവരങ്ങള്‍ ലഭിക്കും. സ്മാര്‍ട്ട് ഫോണില്‍ ഡിജിറ്റല്‍ പെര്‍മിറ്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.
ഡിജിറ്റല്‍ റസിഡന്‍സി പെര്‍മിറ്റുകള്‍ താമസക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കമ്പനി ഉടമകള്‍ക്കും പ്രയോജനം ചെയ്യും.

ഇത് കടലാസ് ജോലികള്‍ കുറക്കുകയും ജീവനക്കാരുടെ ജോലികള്‍ പുനഃസംഘടിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും.  പ്രതിവര്‍ഷം പത്ത് ലക്ഷത്തിലധികം സ്റ്റിക്കറുകളാണ് ബഹ്‌റൈന്‍ പ്രിന്റ് ചെയ്യുന്നത്.നാഷണാലിറ്റി ആന്റ് പാസ്‌പോര്‍ട്ട് വിഭാഗം ആവിഷ്‌കരിച്ച പരിഷ്‌കരണ പരിപാടികളുടെ ഭാഗമായാണ് നടപടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top