22 December Sunday

സിദ്ദിഖ് അനുസ്മരണം നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

ദോഹ > പ്രമുഖ സിനിമാസംവിധായകനും തിരക്കഥാകൃത്തുമായിരുന്ന സിദ്ദിഖിന്റ ഒന്നാം ഓർമദിനത്തോടനുബന്ധിച്ച് ഇവന്റോസ് മീഡിയ ദോഹയിൽ അനുസ്മരണ സംഗമം സംഘടിപ്പിച്ചു. 'ഓർമകളിൽ സിദ്ദിക്ക' എന്ന പേരിൽ ഐസിസി അശോക ഹാളിൽ നടന്ന ചടങ്ങിൽ സംവിധായകൻ ലാൽ ജോസ് മുഖ്യാതിഥിയായി.

സിദ്ധീഖ്‌ ഗുരുസ്ഥാനീയൻ ആയിരുന്നെന്നും ചുരുങ്ങിയ കാലം കൊണ്ട് തന്റെ നിയോഗം പൂർത്തിയാക്കി ജനഹൃദയങ്ങളിൽ സ്ഥാനം നേടിയാണ്  അദ്ദേഹം മടങ്ങിയതെന്നും ലാൽ ജോസ്  സൂചിപ്പിച്ചു.

പരിപാടിയിൽ ഐസിസി പ്രസിഡന്റ് എ പി മണികണ്ഠൻ, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐഎസ്സി ജനറൽ സെക്രട്ടറി നിഹാദ് അലി, മുൻ ഐസിസി പ്രസിഡന്റ് പി എൻ ബാബുരാജൻ, ഐസിബിഎഫ് ജനറൽ സെക്രട്ടറി കെ വി ബോബൻ, ഖത്തർ ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ഫോക്ക് ഖത്തർ പ്രസിഡന്റ് കെ കെ ഉസ്മാൻ, നടനും നിർമാതാവുമായ ചന്ദ്രമോഹൻ പിള്ള, ഇവന്റൊസ് മീഡിയ ഡയറക്റ്റർ ഫെമിന, റേഡിയോ സുനോ പ്രതിനിധി ആർജെ അച്ചു തുടങ്ങിയവർ സംസാരിച്ചു. തൻസീം കുറ്റ്യാടി സ്വാഗതവും വർഗീസ് വർഗീസ് നന്ദിയും പറഞ്ഞു.  അരുൺ പിള്ള പരിപാടിയിൽ അവതാരകനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top