22 December Sunday

ശക്തി തിയറ്റേഴ്‌സ് അബുദാബി കേരളപ്പിറവി ചിത്രരചനാമത്സരം

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

ഗോപാലൻ ഗോപാലകൃഷ്ണൻ,ആയിഷ അമീറ,ആയിഷ നസ്ലിൻ

അബുദാബി > മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്റെ സഹകരണത്തോടെ ശക്തി തിയറ്റേഴ്‌സ് അബുദാബി ഖാലിദിയ മേഖല സംഘടിപ്പിച്ച ചിത്രരചനാമത്സരത്തിൽ നൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു. ആറ് വയസ്സിനു താഴെ ആയിഷ അമീറ, ആറിനും പത്തിനുമിടയിലുള്ളവരിൽ ആയിഷ നസ്ലിൻ നജീബ്, പത്തിനും പതിനഞ്ചിനുമിടയിലുള്ളവരിൽ ഗോപാലൻ ഗോപാലകൃഷ്ണൻ എന്നിവർ ഒന്നാം സ്ഥാനം നേടി.

മൂന്ന് ഗ്രൂപ്പുകളിലായി ആയുഷി, ലക്ഷ്മി നക്ഷത്ര ബിനോഷ്, അൽഫോൻസാ ബ്രിഡ്‌ജറ്റ് അനിൽ എന്നിവർ രണ്ടാം സ്ഥാനവും റീം മെഹർ, രൺവിക ബിമൽ, മിഹറസ അബ്ദുട്ടി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചിത്രകലാ അധ്യാപകരായ അശോകൻ, സലിം അബ്ദുൽഖാദർ എന്നിവരായിരുന്നു വിധികർത്താക്കൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top