ദുബായ് > ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന മികച്ച നഗരങ്ങളുടെ റാങ്ക് പട്ടികയിൽ ദുബായും അബുദാബിയും. ഏറ്റവും പുതിയ സാവിൽസ് എക്‌സിക്യൂട്ടീവ് നോമാഡ് ഇൻഡക്‌സ് റിപ്പോർട്ട് പ്രകാരം ദുബായ് രണ്ടാം വർഷവും ലീഡ് നില നിലനിർത്തി. അബുദാബി രണ്ട് സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി.
ദുബായും അബുദാബിയും എക്‌സിക്യൂട്ടീവ് യാത്രക്കാരെ ആകർഷിക്കുന്നുണ്ടെന്ന് സാവിൽസിലെ മിഡിൽ ഈസ്റ്റ് റെസിഡൻഷ്യൽ ഏജൻസി മേധാവി ആൻഡ്രൂ കമ്മിംഗ്‌സ് പറഞ്ഞു. സ്‌പെയിനിലെ മലാഗ, യുഎസിലെ മിയാമി, പോർച്ചുഗലിലെ ലിസ്ബൺ എന്നിവയാണ് ആദ്യ 10-ൽ ഇടംപിടിച്ച മറ്റ് ലക്ഷ്യസ്ഥാനങ്ങൾ.
എക്സിക്യൂട്ടീവ് യാത്രക്കാർ സാധാരണയായി പ്രായമുള്ളവരാണ്. അവരിൽ പലരുടെയും യാത്ര കുടുംബത്തോടൊപ്പമാണ്. റാങ്കിൽ മുൻ നിരയിൽ ഇടം നേടിയ രാജ്യങ്ങളിൽ ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ മികവാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..