30 October Wednesday

സന്ദർശകരെ സ്വാഗതം ചെയ്‌ത് ദുബായ്‌ ഗ്ലോബൽ വില്ലേജ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

ദുബായ്‌ > ഗ്ലോബൽ വില്ലേജിന്റെ  28-ാം സീസണ് തുടക്കം. 2024 ഏപ്രിൽ 28 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ ദശലകലക്ഷം അതിഥികളെയാണ് പ്രതീക്ഷിക്കുന്നത്. 27 പവലിയനുകൾ, 3,500-ലധികം ഷോപ്പിംഗ് ഔട്ട്‌ലെറ്റുകൾ, 250-ലധികം ഡൈനിംഗ് ഓപ്ഷനുകൾ എന്നിവയാണ് ഈ സീസൺ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. 90-ലധികം സംസ്കാരങ്ങളിലൂടെ  ആഴത്തിലുള്ള യാത്രയാണ് സീസൺ വാഗ്ദാനം ചെയ്യുന്നത്.

സംഗീതകച്ചേരികൾ, സൈബർ സിറ്റി സ്റ്റണ്ട് ഷോ എന്നിവ ഉൾക്കൊള്ളുന്ന 40,000 ഷോകളുടെ  ഷെഡ്യൂളുകളുള്ള വൈവിധ്യമാർന്ന വിനോദ പരിപാടികൾ ഇത്തവണയും ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ അണ്ടർവാട്ടർ എൽഇഡി സ്‌ക്രീനിൽ അവതരിപ്പിക്കുന്ന ഫയർ ആൻഡ് ലേസർ ഷോ കാണിക്കൾക്കായി സമർപ്പിക്കും.

എല്ലാ വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും രാത്രി 9:00 മണിക്ക് മാജിക്കൽ ഫയർ വർക്ക് ഷോകളും ഉണ്ടായിരിക്കും. കൂടാതെ, കാർണവലിൽ 195-ലധികം റൈഡുകളും ഗെയിമുകളും ഉണ്ടായിരിക്കും. 10 പുതിയ പ്രദർശനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സന്ദർശകരുടെ സൗകര്യാർത്ഥം, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അൽ നഹ്ദ ബസ് സ്റ്റേഷനിൽ നിന്ന് ബസ് അനുവദിച്ചു. കൂടുതൽ വാഹനങ്ങളെ ഉൾക്കൊള്ളുന്നതിനും സുഗമമായ യാത്രാസൗകര്യം നൽകുന്നതിനുമായി പുതിയ പാതകൾ കൂട്ടിച്ചേർത്തിട്ടുണ്ട്.

'ഏനി ഡേ' ടിക്കറ്റ് പൊതു അവധി ദിനങ്ങൾ ഉൾപ്പെടെ ഏത് ദിവസത്തിലും പ്രവേശനത്തിനുള്ള സൗകര്യം നൽകും. മൊബൈൽ ആപ്പിലോ വെബ്‌സൈറ്റിലോ വാങ്ങുന്ന ടിക്കറ്റുകൾക്ക് 10 ശതമാനം കിഴിവ് ലഭിക്കും. ഏത് ദിവസത്തെ ടിക്കറ്റിനും ഗേറ്റിൽ 30 ദിർഹമാണ് നിരക്ക്. അതേസമയം  ഓൺലൈനിൽ 27 ദിർഹത്തിന് ടിക്കറ്റ് ലഭ്യമാണ്. ഗ്ലോബൽ വില്ലേജ് ഒരു ആഗോള വിനോദ - ടൂറിസം ഹബ്ബ് എന്ന നിലയിൽ ദുബായിയുടെ പദവി ഉന്നതിയിൽ എത്തിക്കുന്ന ഒന്നാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top