ദുബായ് > അന്താരാഷ്ട്ര യാത്രക്കാരുടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് 3.43 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്യാൻ ഒരുങ്ങുന്നു. ഓഗസ്റ്റ് 21 നും സെപ്റ്റംബർ 2 നും ഇടയിൽ വേനൽക്കാല അവധിക്കാലം കഴിഞ്ഞ് താമസക്കാർ മടങ്ങിയെത്തുന്നതിനാൽ എയർപോർട്ടിൽ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിച്ചു തുടങ്ങി. പ്രതിദിനം ശരാശരി 2,64,000 യാത്രക്കാരെ പ്രതീക്ഷിക്കുന്നതായി ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് അറിയിച്ചു. ഓഗസ്റ്റ് 31 നും സെപ്റ്റംബർ 1 നും ഇടയിൽ അര ദശലക്ഷത്തിലധികം യാത്രക്കാർ ദുബായിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..