22 December Sunday

ദീപാവലി ആഘോഷങ്ങൾക്കായി ഒരുങ്ങി ദുബായ്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

ദുബായ് > യുഎഇയിലെ ഇന്ത്യൻ പ്രവാസി സമൂഹം ദീപാവലി ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ വൈവിധ്യമാർന്ന കല സാംസ്കാരിക പരിപാടികളിലൂടെ ഫെസ്റ്റിവൽ ഓഫ് ലൈറ്റിസിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുക്കയാണ് ദുബായ്. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെൻ്റ് നഗരത്തിന് സന്തോഷവും വിസ്മയവും പകരുന്നതിനായി ദീപാവലി ഇവൻ്റുകളുടെ കലണ്ടർ തയാറാക്കി.
കലണ്ടറിൽ അൽ സീഫിലെയും ഗ്ലോബൽ വില്ലേജിലെയും കരിമരുന്ന് പ്രദർശനങ്ങളും വിളക്കുകൾ, കലാപരമായ ആവിഷ്‌കാരങ്ങൾ,  പ്രകടനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ത്രിദിന സാംസ്‌കാരിക മേളയായ നൂർ - ഫെസ്റ്റിവൽ ഓഫ് ലൈറ്റ്‌സും ഉൾപ്പെടുന്നു.

ദുബായിലെ എത്തിസലാത്ത് അക്കാദമിയിൽ ഒക്ടോബർ 26-ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ദീപാവലി ഉത്സവ് 2024, ഇന്ത്യൻ നാടോടി നൃത്ത പ്രകടനങ്ങൾ, എല്ലാ പ്രായക്കാർക്കും ഗെയിമുകൾ, റൈഡുകൾ, ആക്‌റ്റിവിറ്റികൾ എന്നിവയുള്ള ഒരു ഫൺഫെയർ അവതരിപ്പിക്കും. രംഗോലി ആർട്ട് പെയിൻ്റിംഗ്, പ്രധാന സ്റ്റേജിലെ പ്രകടനങ്ങൾ, കരിമരുന്ന് പ്രയോഗം എന്നിവ ഉൾക്കൊള്ളുന്ന ദീപാവലി ആഘോഷം ഗ്ലോബൽ വില്ലേജിൽ ഒക്ടോബർ 28 മുതൽ നവംബർ 3 വരെ നടക്കും.

ഉത്സവ വസ്ത്രങ്ങൾ, ആഭരണങ്ങൾ, സാധനങ്ങൾ, ഗൃഹാലങ്കാരങ്ങൾ, ചർമ്മസംരക്ഷണം, കരകൗശലവസ്തുക്കൾ എന്നിവ ഉൾക്കൊള്ളുന്ന പുൾമാൻ ദുബായ് ജുമൈറ ലേക്ക്സ് ടവേഴ്‌സ് - ഹോട്ടൽ & റെസിഡൻസിലെ ദീപാവലി ഫിയസ്റ്റ എക്‌സിബിഷനിൽ ഷോപ്പർമാർക്ക് ദീപാവലി ഷോപ്പിംഗ് അനുഭവം ആസ്വദിക്കാം. ഹിൽട്ടൺ എം സ്‌ക്വയറിൻ്റെ ഡബിൾ ട്രീ ദീപാവലി എഡിറ്റ് - ഫാഷൻ & ലക്ഷ്വറി എക്‌സിബിഷൻ ഒക്ടോബർ 26ന് സംഘടിപ്പിക്കും. ഒക്‌ടോബർ 25ന് കൊക്കകോള അരീനയിൽ പുതിയ ഷോയുമായി റൊമേഷ് രംഗനാഥൻന്റെ പ്രകടനം നടക്കും. നൃത്തം, നാടകം, സംഗീതം എന്നിവ സമന്വയിപ്പിച്ച് ദുബായ് ബ്രിട്ടീഷ് സ്‌കൂളിലെ ജുമൈറ പാർക്കിൽ മീര: എക്കോസ് ഓഫ് ലവ് അവതരിപ്പിക്കും. ഇന്ത്യയിലെ തിയേറ്റർ ത്രില്ലർ അശ്വിൻ ഗിദ്വാനിയുടെ ബർഫ് നവംബർ 8 ന് സബീൽ തിയേറ്ററിൽ പ്രദർശിപ്പിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top