21 December Saturday

ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

ദുബായ് > ബ്രാൻഡ് ദുബായ് സംഘടിപ്പിക്കുന്ന ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവലിന്റെ നാലാം പതിപ്പിന് ശനിയാഴ്ച തുടക്കമായി. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്. സെപ്റ്റംബർ 21 മുതൽ 27 വരെയാണ് ഈ വർഷത്തെ ഫെസ്റ്റിവലിൽ നടക്കുന്നത്.                                           

യുഎഇയിൽ നിന്നും ലോകമെമ്പാടുമുള്ള സംഗീതജ്ഞരെ ഫെസ്റ്റിവലിൽ ഒരുമിച്ച് കൊണ്ടുവരുന്നു. ദുബായ് മാൾ, മാൾ ഓഫ് ദി എമിറേറ്റ്സ്, ബർജുമാൻ, യൂണിയൻ, ഡിഎംസിസി എന്നിവയുൾപ്പെടെയുള്ള മെട്രോ സ്റ്റേഷനുകളിൽ ദിവസവും വൈകുന്നേരം 5 മുതൽ രാത്രി 10 വരെ സംഗീത പരിപാടികൾ നടക്കും. പ്രശസ്തരായ 20 സംഗീതജ്ഞർ പങ്കെടുക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top