26 December Thursday

ദുബായ് മെട്രോ ഇ സ്കൂട്ടർ യാത്രക്കാർക്കുള്ള മാർ​ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

ദുബായ് > ദുബായ് മെട്രോയിലോ ട്രാമിലോ ഇ- സ്‌കൂട്ടറുകൾ കൊണ്ടുവരുന്ന യാത്രക്കാർക്കുള്ള നിയമങ്ങളും മാർ​ഗനിർദ്ദേശങ്ങളും ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അപ്‌ഡേറ്റുചെയ്‌തു. ദുബായ് മെട്രോയിലോ ട്രാമിലോ ഇ-സ്‌കൂട്ടർ ചാർജ് ചെയ്യാൻ അനുവാദമില്ലെന്നും കയറുമ്പോഴോ സ്റ്റേഷനുകളിലോ ഫുട്‌ബ്രിഡ്ജുകളിലോ ഇ-സ്‌കൂട്ടറുകൾ ഓടിക്കാൻ യാത്രക്കാർക്ക് അനുവാദമില്ലെന്നും ആർടിഎ നിർദ്ദേശിച്ചു.

ഇ-സ്‌കൂട്ടറുകൾ ഉപയോഗിച്ച് വാതിലുകളോ സീറ്റുകളോ ഇടനാഴികളോ എമർജൻസി ഉപകരണങ്ങളോ തടയുകയോ തടസപ്പെടുത്തുകയോ ചെയ്യരുതെന്നും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top