18 December Wednesday

പുതിയ ബിസിനസ് മോഡൽ അവതരിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

ദുബായ് > ദുബായ് മുനിസിപ്പാലിറ്റിയുടെ സർക്കാർ മേഖല കേന്ദ്രങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സ്വകാര്യ മേഖലയുമായി സഹകരിച്ച് പുതിയ ബിസിനസ് മോഡൽ നടപ്പിലാക്കാൻ പദ്ധതി ആവിഷ്കരിച്ചു . സ്വകാര്യ മേഖലയുമായുള്ള സഹകരണം വർദ്ധിപ്പിക്കാനും ഉപഭോക്താക്കൾക്ക് ഉയർന്ന തലത്തിലുള്ള സേവനം നൽകാനും ലക്ഷ്യമിടുന്നതാണ് ഈ സംരംഭം. പദ്ധതിയിലൂടെ പ്രവർത്തനച്ചെലവുകളിൽ 70% കുറവ് വരുത്തുകയും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്‌തു. ഇത്തരം കേന്ദ്രത്തിലെ ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ എണ്ണം 2024-ൽ 123-ൽ എത്തി. 2023-നെ അപേക്ഷിച്ച് 98% വർദ്ധനവുണ്ടായി. ഈ വിപുലീകരണം ഉപഭോക്തൃ ആവശ്യങ്ങളോടുള്ള ഇടപെടൽ ശേഷി  ശക്തിപ്പെടുത്തി.

123 സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ മേഖലയിലെ സേവനങ്ങളുടെ വൈവിധ്യമാർന്ന പാക്കേജ് ഇടപാടുകാർക്ക് വാഗ്ദാനം ചെയ്ത് സ്വകാര്യ മേഖലയുമായി സഹകരിച്ച് അൽ കിഫാഫ് സെൻ്റർ വീണ്ടും സജീവമാക്കിയതായി ദുബായ് മുനിസിപ്പാലിറ്റിയിലെ കസ്റ്റമർ ഹാപ്പിനെസ് ഡയറക്ടർ മനൽ ബിൻ യാറൂഫ് പറഞ്ഞു. ദുബായ് മുനിസിപ്പാലിറ്റിയുടെ ചട്ടങ്ങൾ പ്രകാരം, സർക്കാർ കേന്ദ്രങ്ങളിൽ സ്ഥലം കൈവശപ്പെടുത്തുന്ന ഗുണഭോക്തൃ സ്ഥാപനങ്ങൾ ചില സേവന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ദുബായ് മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള എല്ലാ സർക്കാർ കേന്ദ്രങ്ങളിലും പുതിയ പങ്കാളിത്ത മാതൃക നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിലവിൽ നടന്നുവരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top