ദുബായ് > ദുബായ് മുനിസിപ്പാലിറ്റി സീവേജ് ഫീസ് പുതുക്കി. ഒരു ദശാബ്ദത്തിനിടയിൽ ആദ്യമായാണ് ഫീസ് ഘടന വർധിപ്പിച്ചത്. പുതിയ ഫീസ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി അവതരിപ്പിക്കും. മുനിസിപ്പാലിറ്റി നിയന്ത്രിക്കുന്ന പ്രദേശങ്ങളിൽ മലിനജല ചാർജുകൾ അടയ്ക്കുന്ന നിലവിലെ ഉപഭോക്താക്കൾക്ക് ഇത് ബാധകമാകും.
പുതുക്കിയ ഫീസ് ഘടന അനുസരിച്ച് താമസക്കാർക്കും ബിസിനസ്സുകൾക്കുമുള്ള മലിനജല ഫീസ് ഉയരും. 2025 മുതൽ ഫീസ് ഒരു ഗാലണിന് 1.5 ഫിൽസ് ആയി സജ്ജീകരിക്കും. 2026-ൽ ഒരു ഗാലന് 2 ഫിൽസ് ആയി വർദ്ധിക്കും. 2027-ഓടെ ഒരു ഗാലന് 2.8 ഫിൽസ് ആയി ഉയരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..