22 December Sunday

അന്തരിച്ച പ്രവാസിയുടെ കുടുംബത്തിന് കൈത്താങ്ങായി ഓർമ

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

ദുബായ് > അഞ്ചുമാസം മുമ്പ് ദുബായിൽ മരിച്ച നെല്ലിക്കുഴി മുശാർകുടി എം എം റഷീദിന്റെ (47)കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓർമ സംഘടന സമാഹരിച്ച രണ്ടു ലക്ഷം രൂപ കോതമംഗലം സിപിഐ എം ഏരിയ സെക്രട്ടറി കെ എ ജോയ് കുടുംബത്തിന് കൈമാറി. ദുബായ് ഓർമ്മ പ്രസിഡന്റ് ഷിജു ബഷീർ, ഓർമ്മ ദേര മേഖലാ പ്രസിഡന്റ് അംബുജാക്ഷൻ,ഓർമ അൽഷാബ് മുൻ യൂണിറ്റ് സെക്രട്ടറി ദേവദാസ്, പ്രവാസി സംഘം ജില്ലാ സെക്രട്ടറി സി ഇ നാസർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം യു അഷ്റഫ്, കെ ജി ചന്ദ്രബോസ്,റഷീദ സലീം, നൂർജാ മോൾ ഷാജി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top