08 September Sunday

ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പരിശോധന ക്യാമ്പയിനുകൾ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

ദുബായ് > അമിതഭാരമുള്ള വാഹനങ്ങളും ട്രക്കുകളും ലക്ഷ്യമിട്ട് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പരിശോധന കാമ്പെയ്‌നുകൾ ആരംഭിച്ചു. ട്രാഫിക് സേഫ്റ്റി സ്ട്രാറ്റജിയുടെ ഭാഗമായ പരിശോധന ദുബായ് പൊലീസുമായി സഹകരിച്ചാണ് നടത്തുന്നത്. ദുബായ്-അൽ ഐൻ റോഡ്, അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട് റോഡ്, എമിറേറ്റ്സ് റോഡ്, റാസൽഖോർ റോഡ്, മുഹമ്മദ് ബിൻ സായിദ് റോഡ്, അൽ ഖൈൽ റോഡ് തുടങ്ങിയ മേഖലകളിലാണ് പരിശോധന.

അമിത ഭാരമുള്ള ചരക്ക്, അപകടകരവും തീപിടിക്കുന്നതുമായ വസ്തുക്കളുടെ കൊണ്ടുപോക്ക് എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് ഡ്രൈവർമാർക്കിടയിൽ അവബോധം വളർത്തുക എന്നതാണ് ലക്ഷ്യമെന്ന് ആർടിഎയുടെ പൊതുഗതാഗത ഏജൻസിയിലെ ലൈസൻസിംഗ് ആക്ടിവിറ്റീസ് മോണിറ്ററിംഗ് ഡയറക്ടർ സുൽത്താൻ അൽ അക്രാഫ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top