21 December Saturday

ഭവന ആനുകൂല്യങ്ങൾക്ക് ദുബായ് ഭരണാധികാരി അംഗീകാരം നൽകി

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

ദുബായ് > രണ്ട് ബില്യൺ ദിർഹം ഭവന ആനുകൂല്യങ്ങൾക്ക് ദുബായ് ഭരണാധികാരി അംഗീകാരം നൽകി. പ്രസിഡൻ്റും അബുദാബി കിരീടാവകാശിയും 2.18 ബില്യൺ ദിർഹത്തിൻ്റെ ഭവന ആനുകൂല്യങ്ങൾ ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് 2024 ൻ്റെ ആദ്യ പകുതിയിൽ 2 ബില്യൺ ദിർഹം ഭവന ആനുകൂല്യങ്ങൾക്ക് അംഗീകാരം നൽകി.

എല്ലാ പൗരന്മാർക്കും മാന്യമായ ജീവിതവും അനുയോജ്യമായ ഭവനവും പ്രദാനം ചെയ്യുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി 2,618 ഭവന അനുമതികൾ ഇതിൽ ഉൾപ്പെടുന്നു. ഈ വർഷം ആദ്യം അബുദാബി എമിറേറ്റിലുടനീളം 1,502 പൗരന്മാർക്ക് 2.18 ബില്യൺ ദിർഹം മൂല്യമുള്ള ഭവന ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഹൗസിംഗ് ലോണുകൾ, റെഡി-ബിൽറ്റ് ഹൗസുകൾ, റെസിഡൻഷ്യൽ ലാൻഡ് ഗ്രാൻ്റുകൾ എന്നിവ അബുദാബിയിലെ ഹൗസിംഗ് ബെനഫിറ്റ് പാക്കേജിൽ ഉൾപ്പെടുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top