ദുബായ് > ജനുവരി മുതൽ ദുബായിൽ നിന്ന് ഷാർജയിലേക്കുള്ള ദിശയിൽ വലിയ ലോറികൾക്ക് നിയന്ത്രണം. വൈകുന്നേരം 5.30 മുതൽ രാത്രി 8 വരെ എമിറേറ്റ്സ് റോഡിൽ ലോറികളുടെ യാത്ര അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനാണ് റോഡിലൂടെയുള്ള ലോറി ഗതാഗതം നിരോധിക്കാനുള്ള തീരുമാനം. ദുബായ് പോലീസും നഗരത്തിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും സംയുക്ത പ്രഖ്യാപനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
2025 ജനുവരി ഒന്നു മുതൽ വൈകുന്നേരത്തെ തിരക്കേറിയ സമയങ്ങളിൽ ഷാർജയിലേക്ക് എമിറേറ്റ്‌സ് റോഡിൽ ട്രക്ക് ഗതാഗതം നിരോധിക്കാൻ തീരുമാനിച്ചതായി ദുബായ് പൊലീസിലെ ഓപ്പറേഷൻ കാര്യങ്ങളുടെ ആക്ടിംഗ് അസിസ്റ്റന്റ് കമാൻഡന്റ് മേജർ ജനറൽ സെയ്ഫ് മുഹൈർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..