05 November Tuesday

സ്വകാര്യ മേഖലയിൽ എമിറാത്തി പൗരന്മാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

ദുബായ് > സ്വകാര്യമേഖലയിൽ എമിറാത്തി പൗരന്മാരുടെ പങ്കാളിത്തം വർധിപ്പിക്കും. ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ കൗൺസിലിൻ്റെയും നഫീസ് പ്രോഗ്രാമിൻ്റെയും കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തനങ്ങളും അവലോകനം ചെയ്തു. അബുദാബിയിൽ വെച്ച് ഇടിസിസി ടീമുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ചർച്ച നടന്നത്.

2024 ജൂലൈ വരെ സ്വകാര്യ മേഖലയിൽ 113,000-ത്തിലധികം പൗരന്മാർക്ക് ജോലി ലഭിച്ചുവെന്ന് വിലയിരുത്തി. ഇടിസിസിയുടെ പ്രവർത്തനങ്ങളെയും സർക്കാർ, സ്വകാര്യ മേഖല പങ്കാളികളുമായുള്ള സഹകരണത്തെയും ഷെയ്ഖ് മൻസൂർ പ്രശംസിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top