10 October Thursday

ഖബൂറ സൂഖിന്റെ വികസനം: 'ദുറ' പദ്ധതി ആരംഭിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

സൊഹാർ > ബാത്തിന നോർത്ത് ഗവർണറേറ്റിലെ ഖബൂറ  സൂഖിന്റെ ചരിത്ര കേന്ദ്രത്തെ സാംസ്കാരിക വിനോദസഞ്ചാരത്തിനും നഗരവികസനത്തിനുമുള്ള പ്രവർത്തനങ്ങളുടെ  ഒരു കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ  ഖബൂറയിൽ 'അൽ ദുറ ' പദ്ധതി ആരംഭിക്കുന്നു. മത്സ്യമാർക്കറ്റ്, പച്ചക്കറി മാർക്കറ്റ്, ടൂറിസ്റ്റ് സന്ദർശക കേന്ദ്രം, അൽ ഖബൂറ കോട്ടയും അതിൻ്റെ ചത്വരവും, ഫാബ്രിക് മാർക്കറ്റ്, കരകൗശല പരിശീലന കേന്ദ്രം, നഗര വനിതാ കേന്ദ്രം, ഹോട്ടൽ തുടങ്ങിയ നിരവധി വികസന പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.

പാർക്കിംഗ് ഏരിയകൾ, റെസ്റ്റോറൻ്റുകൾ, കഫേകൾ, ആദ്യഘട്ടത്തിൽ 95 വാണിജ്യ കടകൾ, 15 ഫിഷ് സ്റ്റാളുകൾ, 10 റസ്റ്റോറൻ്റുകൾ, കഫേകൾ, രണ്ട് കരകൗശല പരിശീലന കേന്ദ്രങ്ങൾ, ടൂറിസ്റ്റ് വിസിറ്റർ സെൻ്റർ, മത്സ്യബന്ധന ബോട്ടുകൾക്കുള്ള മറീന, ഹോട്ടൽ എന്നിവ നിർമിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top