18 October Friday

ഇ- പേയ്‌മെന്റ് സംവിധാനമില്ല; 18 കടകൾക്കെതിരെ നടപടി

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

മസ്‌കത്ത്‌ > ഒമാനിൽ ഇ- പേയ്‌മെന്റ് സംവിധാനമില്ലാത്ത 18 കടകൾക്കെതിരെ നടപടിയെടുത്തു. ഒമാൻ വിഷൻ 2040ന്റെ കീഴിലുള്ള ഡിജിറ്റൽ മാറ്റം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിന്റെ  ഭാഗമായി മുഴുവൻ ഗവർണറേറ്റുകളിലും പണരഹിത ഇടപാടുകൾ ഉറപ്പുവരുത്തുന്നതിനായി നടത്തിയ പരിശോധനയിലാണ് 18 സ്ഥാപങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്. വാണിജ്യ  വ്യവസായ നിക്ഷേപ മന്ത്രാലയമാണ് നടപടിയെടുത്തത്.

വിവിധ ഭാഗങ്ങളിലായി നിരവധി കച്ചവട സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. വീഴ്ച വരുത്തിയ 18 സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. ഇ പേയ്മെന്റുമായി ബന്ധപ്പെട്ട മറ്റു നിയമലംഘനങ്ങൾക്ക് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

മുഴുവൻ ഗവർണറേറ്റുകളിലും പണരഹിത ഇടപാടുകൾ ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയം പരിശോധന തുടരുകയാണ്. 2022 മെയ് മാസത്തിലാണ് വിവിധ മേഖലകളിൽ ഇ പേയ്മന്റ് നിർബന്ധമാക്കി മന്ത്രാലയം ഉത്തരവ് പ്രാബല്യത്തിൽ വന്നത്.

ഇ പേയ്മന്റ് സംവിധാനം ഒരുക്കിയില്ലെങ്കിൽ 100 റിയാലാണ് പിഴ. ഇലക്ട്രോണിക് രൂപത്തിൽ പേയ്മെന്റ് അടക്കാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് എല്ലാ വാണിജ്യ സ്ഥാപനങ്ങൾക്കും മന്ത്രാലയം നിർദേശം നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top