22 December Sunday

ഇറാനിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

ദുബായ് > ഒക്‌ടോബർ 15 വരെ ഇറാനിലേക്കും ഇറാഖിലേക്കുമുള്ള വിമാനങ്ങൾ റദ്ദാക്കിയതായി എമിറേറ്റ്‌സ് അറിയിച്ചു. ബെയ്‌റൂട്ടിലേക്കുള്ള വിമാനങ്ങളും  ഒക്‌ടോബർ 15 വരെ റദ്ദാക്കിയിട്ടുണ്ട്.

മേഖലയിലെ സംഘർഷം കാരണം തിങ്കളാഴ്ച ഫ്ലൈദുബായ് ദുബായിൽ നിന്ന് ബെയ്‌റൂട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഫ്ലൈറ്റുകൾ  റദ്ദാക്കുന്നത് നീട്ടിയതായി അറിയിച്ചിരുന്നു. ദുബായ് ഇൻ്റർനാഷണലിനും (ഡിഎക്സ്ബി) ബെയ്റൂട്ട് ഇൻ്റർനാഷണൽ എയർപോർട്ടിനും (ബിഇവൈ) ഇടയിലുള്ള ഫ്ലൈ ദുബായ് ഫ്ലൈറ്റുകൾ ഒക്ടോബർ 31 വരെയാണ് നിർത്തിവച്ചിരിക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top