22 December Sunday

മാനുഷികേതരപ്രവർത്തനങ്ങൾ നടക്കുന്നതായ ആരോപണങ്ങൾ തള്ളി എമിറേറ്റ്‌സ് റെഡ് ക്രസന്റ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

ദുബായ് >  അംജറാസിലെ ഫീൽഡ് ഹോസ്പിറ്റൽ മാനുഷിക പ്രവർത്തനങ്ങൾക്ക് പുറമെയുള്ള പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന വാർത്തകൾ തള്ളി എമിറേറ്റ്‌സ് റെഡ് ക്രസന്റ് (ഇആർസി) പ്രസ്താവന പുറത്തിറക്കി.1983-ൽ സ്ഥാപിതമായതു മുതൽ എമിറേറ്റ്‌സ് റെഡ് ക്രസന്റ് (ERC) പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലായ്‌പ്പോഴും അതിവേഗം പ്രവർത്തിച്ചിട്ടുണ്ട്. വ്യത്യസ്‌ത സംരംഭങ്ങളിലൂടെയും ദുരിതാശ്വാസ പരിപാടികളിലൂടെയും ഇന്റർനാഷണൽ റെഡ് ക്രോസിന്റെയും റെഡ് ക്രസന്റ് പ്രസ്ഥാനത്തിന്റെയും അടിസ്ഥാന തത്വങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിച്ചിട്ടുള്ളതെന്ന് ഇആർസി അറിയിച്ചു.

അംജറാസിലെ യുഎഇ ഫീൽഡ് ഹോസ്പിറ്റൽ മാനുഷിക പ്രവർത്തനങ്ങൾക്കല്ലാതെ മറ്റ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന് ഒരു മാധ്യമം ആരോപിച്ചിരുന്നു. എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ നുഷ്യത്വപരവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങൾ തെറ്റായ ആരോപണങ്ങൾക്ക് വിധേയമാക്കുകയോ രാഷ്ട്രീയവത്കരിക്കപ്പെടുകയോ ചെയ്യുന്നത് അസ്വസ്ഥജനകമാണെന്നും ഇആർസി കുറിപ്പിൽ പറയുന്നു.

ആരോപണത്തിന് ഒരു തെളിവും നൽകാൻ മാധ്യമത്തിന് കഴിഞ്ഞിട്ടില്ല. കാരണം അത്തരം തെളിവുകളൊന്നും നിലവിലില്ല. ഈ അടിസ്ഥാനരഹിതമായ ആരോപണം അശ്രദ്ധവും ഹാനികരവുമാണ്. ഇത്തരത്തിലുള്ള ആരോപണങ്ങൾ ആവശ്യമുള്ളവർക്ക് സഹായം ഫലപ്രദമായി എത്തിക്കാനുള്ള ശ്രമത്തെ തടസപ്പെടുത്തുമെന്നും ഇആർസി അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top