24 December Tuesday

"എന്റെ കോഴിക്കോട്' രചനാ മത്സരം

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

ദോഹ> കോഴിക്കോടിനെ ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരിയായി യുനെസ്‌കോ പ്രഖ്യാപിച്ചതിന്റെ  ചരിത്ര മുഹൂർത്തം അടയാളപ്പൊടുത്താൻ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ പ്രവാസികൾക്ക് വേണ്ടി രചനാ മത്സരം സംഘടിപ്പിക്കുന്നു. "എന്റെ കോഴിക്കോട് " എന്ന ശീർഷകത്തിൽ മൂന്ന് പേജിൽ കവിയാത്തതും പ്രസിദ്ധീകരിക്കാത്തതുമായ സ്വന്തം സൃഷ്ടികളാണ് മത്സരത്തിന് അയക്കേണ്ടത്. ഒക്ടോബർ 30 നുള്ളിൽ  സൃഷ്ടികൾ kpaqeditorial@gmail.com എന്ന ഇ മെയിലിലാണ്  അയക്കേണ്ടത്.

സൃഷ്ടികൾ അയക്കുന്നവർ പേര്, മേൽവിലാസം, മൊബൈൽ നമ്പർ, വാട്സ് ആപ്പ് നമ്പർ എന്നിവ കൂടി ചേർത്ത് അയക്കണം. ഒന്നു മുതൽ മൂന്ന് വരെ സ്ഥാനം നേടുന്ന വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നവംബർ എട്ടിന്‌ റോയൽ ഗാർഡനിൽ വെച്ച് നടത്തുന്ന കെപിഎക്യു ഫാമിലി മീറ്റിൽ വെച്ച് വിതരണംചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top