22 December Sunday

എറണാകുളം ജില്ലാ അസ്സോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

കുവൈത്ത് സിറ്റി> എറണാകുളം ജില്ലാ അസോസിയേഷൻ (ഇഡിഎ) കുവൈത്തിന്റെ ഓണാഘോഷം അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഫിലിപ്പ് കോശി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് വർഗീസ് പോൾ അധ്യക്ഷത വഹിച്ചു.

ശിഫ അൽ ജസീറ പ്രതിനിധി ഗുണശീലൻ, ഭാരവാഹികളായ പ്രിൻസ് തച്ചിൽ, പ്രവീൺ മാടശ്ശേരി, തെരേസ ആന്‍റണി, സജി വർഗീസ്, ബ്രിജിറ്റ് മരിയ ബെന്നി, ബാബുരാജ് പള്ളുരുത്തി, ഫ്രാൻസിസ് ബോൾഗാട്ടി, പീറ്റർ കെ മാത്യു, അനു കാർത്തികേയൻ എന്നിവർ ഓണാശംസകൾ നേർന്നു.

ഇഡിഎ സുവനീർ കൺവീനർ അജി മത്തായി ലൂസിയ വില്യമ്മിന് കോപ്പി നൽകി പ്രകാശനം ചെയ്തു. ഹാസ്യതാരം സുധീർ പറവൂറിന്റെ കലാപ്രകടനങ്ങൾ, പൊലികയുടെ നാടൻപാട്ട്, ചെണ്ടമേളം, താലപ്പൊലി, പുലികളി എന്നിവ ഓണോത്സവത്തിന് ആവേശം പകർന്നു. അബ്ബാസിയ യൂനിറ്റ് ഒരുക്കിയ ഓണപ്പൂക്കളവും ശ്രദ്ധേയമായി. കൂപ്പൺ നറുക്കെടുപ്പിൽ സജീവ് കുമാറും പായസം മത്സരത്തിൽ ജിമ്മി തോമസും മലയാളി മങ്ക മത്സരത്തിൽ നിഷ സിബിയും ഒന്നാം സ്ഥാനം നേടി.

ജിയോ മത്തായി, ജോബി ഈരാളി, ജിജു പോൾ, ജോസഫ് കോമ്പാറ, സി ഡി ബിജു , കെ എം വർഗീസ് , ജിസ്സി ജിഷോയ്, ജിൻസി ലൗസൺ, ഷജിനി അജി, ഷൈനി തങ്കച്ചൻ, ഷീബ പേയ്റ്റൻ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി തങ്കച്ചൻ ജോസഫ്, ഇവന്റ് കൺവീനർ എം കെ ജിനോ  ജോളി ജോർജ്, ബിന്ദു പ്രിൻസ് എന്നിവർ പങ്കെടുത്തു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top