23 December Monday

സർവീസുകൾ പുനരാരംഭിച്ച് എത്തിഹാദ് എയർവേസ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

ദുബായ് > ടെൽ അവീവിലേക്കും ബെയ്‌റൂട്ടിലേക്കും സർവീസുകൾ പുനരാരംഭിച്ച് എത്തിഹാദ് എയർവേസ്. ഷെഡ്യൂളിൽ മാറ്റമുണ്ടെങ്കിൽ യാത്രക്കാരെ അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും എത്തിഹാദ് എയർവേസ് വ്യക്തമാക്കി.

ടെൽ അവീവിലെ ബെൻ ഗുറിയോൺ ഇൻ്റർനാഷണൽ എയർപോർട്ടും ബെയ്റൂട്ട്-റാഫിക് ഹരീരി ഇൻ്റർനാഷണൽ എയർപോർട്ടും പ്രവർത്തനത്തിനായി തുറന്നിട്ടുണ്ട്. നേരത്തെ ബുക്ക്‌ ചെയ്ത യാത്രകൾ റദ്ദാക്കണമെങ്കിൽ യാത്രക്കാർക്ക് (+971) 600 555 666 എന്ന നമ്പറിൽ എത്തിഹാദ് എയർവേയ്‌സ് കോൺടാക്‌റ്റ് സെൻ്ററുമായി ബന്ധപ്പെടാം. അല്ലെങ്കിൽ അവരുടെ ട്രാവൽ ഏജൻ്റിനെ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top