08 September Sunday

കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം: മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

കുവൈത്ത് സിറ്റി> കുവൈറ്റിലെ അബ്ബാസിയയിലെ താമസ സ്ഥലത്ത് ഉണ്ടായ തീപിടിത്തത്തില്‍ മലയാളി കുടുംബത്തിലെ നാലുപേർ പേർ പുക ശ്വസിച്ച് മരിച്ചു. തിരുവല്ല നീരേറ്റുപുറം മുളയ്ക്കൽ സ്വദേശി മാത്യു മുഴക്കല്‍ (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് മരിച്ചത്.

കുവൈറ്റിൽ മലയാളികൾ ഏറ്റവും അധികം തിങ്ങി പാർക്കുന്ന അബ്ബാസിയായിലുള്ള അപ്പാർട്മെന്റിന്റെ രണ്ടാം നിലയിൽ കുടുംബം താമസിച്ച മുറിയിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ രാത്രി ഒമ്പതു മണിക്ക് ശേഷമാണു തീപിടിത്തം എന്നാണ് നിഗമനം. നാട്ടില്‍ നിന്ന് തിരിച്ചെത്തിയ കുടുംബം മുറിക്കത്ത് ഉറങ്ങാൻ കിടന്നപ്പോള്‍ എസിയില്‍ നിന്ന് പുക ശ്വസിച്ച്‌ മരിച്ചതാണെന്നാണ് ലഭിക്കുന്ന വിവരം.

അവധിക്ക് നാട്ടിലായിരുന്ന കുടുംബം വെള്ളിയാഴ്ച വൈകിട്ടാണ് കുവൈറ്റില്‍ തിരിച്ചെത്തിയത്. താമസ സ്ഥലത്തേത്തി ഏതാനും മണിക്കൂറുകൾക്കകമാണ് ദാരുണ സംഭവം. എസി യിൽ നിന്ന് തീയും പുകയും ഉയരുന്നത് സമീപ വാസികൽ കണ്ടിരുന്നു. അഗ്നി രക്ഷ സേന ഉടൻ സ്ഥലത്തു ഏതിലെങ്കിലും കുടുംബത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ചെറിയ തോതിൽ മാത്രം തീ പിടിച്ചതിനാലും അഗ്നിരക്ഷ സെൻ ഉടൻ സ്ഥലത്ത് എത്തി രക്ഷ പ്രവർത്തനം നടത്തിയതിനാലും തീ മറ്റിടങ്ങളിലേക്ക് പടർന്നുള്ള അത്യാഹിതങ്ങൾ ഒഴിവായി.

അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മരിച്ച മാത്യു ബാങ്കിംഗ് മേഖലയിലും ലിനി നഴ്സായും ജോലി നോക്കി വരികയായിരുന്നു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ബിൽഡിംഗിലാണ് കുടുംബം താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ ജൂൺ 12 ന് കുവൈറ്റ്‌ മംഗഫിലുള്ള എൻബിറ്റിസി കമ്പനിയുടെ ക്യാമ്പിലുണ്ടായ വൻ തീപിടുത്തത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 50 ഓളം പേർക്ക് ജീവൻ നഷ്ട്ടമായിടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top