24 September Tuesday

പ്രവാസ ജീവിതം അവസാനിപ്പിക്കുന്ന ഡോക്ടർ അബ്ദുൽ റഹിമാൻ എലിക്കോട്ടിലിന് യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

ദോഹ> ഇരുപത്താറു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന ഹമദ് മെഡിക്കൽ കോർപറേഷൻ അസോസിയേറ്റ് കൺസൽട്ടന്റും സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സിഐസി) സജീവ പ്രവർത്തകനുമായ ഡോക്ടർ അബ്ദുൽ റഹിമാൻ എലിക്കോട്ടിലിന് സിഐസി മെഡിക്കൽ അഫയേഴ്സ് വിങ്ങ് യാത്രയപ്പ് നൽകി. സിഐസി വൈസ് പ്രസിഡന്റ് ഹബീബ് റഹ്‌മാൻ കീഴിശേരി അധ്യക്ഷനായ ചടങ്ങിൽ സിഐസി പ്രസിഡന്റ് ടി കെ ഖാസിം. ഹാരിസ്, എം എം അബ്ദുൽ ജലീൽ , ഡോക്ടർ ഹുസൈൻ, ഡോക്ടർ നൗഷാദ്, ഡോക്ടർ നസീം, മൻസൂർ, മുഹമ്മദ് അലി എന്നിവർ സംസാരിച്ചു. പാലേരി സ്വാഗതം പറഞ്ഞു, ഡോക്ടർ അബ്ദുൽ റഹിമാൻ മറുപടി പറഞ്ഞു. സിഐസി യുടെ ഉപഹാരം ഹബീബ് റഹ്‌മാൻ ഡോക്ടർക്ക് കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top