20 December Friday

സാംകുട്ടിക്ക് കേളി യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

റിയാദ് > കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ, മലാസ് യൂണിറ്റ് അംഗം സാംകുട്ടിക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നല്‍കി. രണ്ടു പതിറ്റാണ്ടായി റിയാദിൽ ഐടി മേഖലയിൽ ജോലി ചെയ്തുവന്നിരുന്ന സാംകുട്ടി എറണാകുളം സ്വദേശിയാണ്. കേളിയുടെ കലാസാംസ്കാരിക പരിപാടികളിലെ  നിറസാന്നിധ്യമായിരുന്നു സാംകുട്ടി.

യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് റെനീസ് കരുനാഗപ്പള്ളി, മലാസ് ഏരിയ പ്രസിഡൻ്റ് മുകുന്ദൻ, രക്ഷാധികാരി സമിതി അംഗങ്ങളായ  അഷ്റഫ് കണ്ണൂർ, അൻവർ, ഇ കെ രാജീവ്  യൂണിറ്റ് ജോയിൻ സെക്രട്ടറി അജ്മൽ, ജോയിൻ ട്രഷറർ ഉനൈസ് ഖാൻ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ടി ബി നൗഷാദ്, മഹേഷ്‌ ,സുഹൈബ് ഹമീദ് എന്നിവർ സംസാരിച്ചു.

നിരവധി യൂണിറ്റംഗങ്ങൾ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി സമീർ കൊല്ലം സാംകുട്ടിക്ക് ഉപഹാരം കൈമാറി.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top