22 December Sunday

മുഹമ്മദ് രാജയ്ക്ക് യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

ജിദ്ദ > പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) സ്ഥാപകാംഗവും നിലവിലെ പ്രസിഡണ്ടുമായ മുഹമ്മദ് രാജയ്ക്ക് സവ അംഗങ്ങൾ യാത്രയയപ്പ് നൽകി. സവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യാത്രയയപ്പു ചടങ്ങിൽ മലയാളി ജിദ്ദയുടെ പരിശ്ചേദം തന്നെ പ്രതിനിധികളായി പങ്കെടുത്തു.

സവ ആക്ടിംഗ് പ്രസിഡണ്ട് മുസ്തഫ അബ്ദുൽ സലാം, രക്ഷാധികാരി നസീർ വാവാക്കുഞ്ഞ്, അബ്ബാസ് ചെമ്പൻ, സലാഹ് കാരാടൻ, പ്രമുഖ സാഹിത്യകാരി  റുബീന നിവാസ്, കബീർ കൊണ്ടോട്ടി (കേരള പൗരാവലി), ഡോ. അഹ്മദ് ആലുങ്ങൽ (അബീർ മെഡിക്കൽ ഗ്രൂപ്പ്), അലി മുഹമ്മദ് അലി (ജെ എൻ എച്ച് ഹോസ്പിറ്റൽ),ജനറൽ  സെക്രട്ടി നൗഷാദ് മുഹമ്മദ് സാലി, വൈസ് പ്രസിഡണ്ട് ജമാൽ ലബ്ബ എന്നിവരും ജിദ്ദയിലെ സാമൂഹിക സാംസ്കാരിക മേഖലകളിലുള്ളവരും  യാത്രയയപ്പ്‌ യോഗത്തിൽ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top