23 December Monday

പെൺകരുത്തായി ഗേൾസ് ഇന്ത്യ ഖത്തർ ജി - അത്‌ലോൺ കായികമേള

അഹമ്മദ് കുട്ടി അറളയിൽUpdated: Friday Nov 22, 2024

ദോഹ > പെൺകുട്ടികളുടെ കായികാഭിരുചികൾ പരിപോഷിപ്പിക്കുന്നതിനായി ഗേൾസ് ഇന്ത്യ G - Athlon എന്ന പേരിൽ  പെൺകുട്ടികൾക്കായി  കായികമേള സംഘടിപ്പിച്ചു.13 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കായാണ് കായികമേള സംഘടിപ്പിച്ചത്. ഏഴു വ്യത്യസ്ത മത്സര ഇനങ്ങളിലായി ഇരുന്നൂറോളം കായിക താരങ്ങളാണ് കായികമേളയിൽ പങ്കെടുത്തത്.

മാർച്ച്  പാസ്റ്റോടു കൂടി ആരംഭിച്ച മത്സര പരിപാടികൾ വിമൻ ഇന്ത്യ ഖത്തർ പ്രസിഡന്റ് നസീമ എം ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ആയിഷാ  ഖാലിബ്, വിമൻ ഇന്ത്യ ഖത്തർ  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സജ്നാ ഇബ്രാഹിം, ജെഫ് ല, അമീന, സജ്ന എം എ എന്നിവർ സംബന്ധിച്ചു. കായിക പാരമ്പര്യമുള്ള ഖത്തറിന്റെ മണ്ണിൽ പെൺകരുത്ത് തെളിയിക്കാനുള്ള ഇൻറർസോൺ പോരാട്ടത്തിൽ വക്ര ദോഹ റയ്യാൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഇഷ സുഫീർ വ്യക്തി​ഗത ചാമ്പ്യനായി. വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും നൽകി അനുമോദിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top