സലാല > സെന്റ് ഫ്രാൻസിസ് സേവിയർ കാതലിക്ക് ചർച്ച് സലാല ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഇന്ത്യൻ, ചൈനീസ്, അറബിക്ക്, കോണ്ടിനെൻ്റൽ രുചികളുമായി ആറോളം വിവിധ സ്റ്റാളുകൾ ഒരുക്കിയിരുന്നു. നിരവധി പേർ രുചികൾ ആസ്വദിക്കാനെത്തി. ഫാദർ ജോൺസൺ കടുക്കൻ ഫുഡ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ലോകത്തിൻ്റെ വിവിധ കോണുകളിലുള്ള ഭക്ഷണ സംസ്കാരം ഒരു കുടക്കീഴിലെത്തിക്കുകയെന്നതാണ് ഫുഡ് ഫെസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഫുഡ് ഫെസ്റ്റിവൽ കൺവീനർമാരായ വിൽസൺ പിൻ്റോ, കുമാരദാസ്, ഈപ്പൻ പനക്കൽ എന്നിവർ പറഞ്ഞു. ഭക്ഷ്യമേളയോടനുബന്ധിച്ച് ഇടവക ജനങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും ലക്കി ഡ്രോ, തംബോല, ഫൺ ഗെയിമുകൾ തുടങ്ങിയ വിനോദ പരിപാടികളും നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..