മസ്കത്ത് > മബേലയിലെ അഷാദി ഫുട്ബോൾ ഗ്രൗണ്ടിൽ നടക്കുന്ന സെവൻസ് കപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ഭാഗമായ ടീം ഗ്രൂപ്പ് സെലക്ഷൻ നറുക്കെടുപ്പ് കേരളാ വിങ് ഓഫീസിൽ വച്ച് നവംബർ 17 ന് നടന്നു. ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ മുഖ്യ പ്രായോജകരായ ഹല മെഡിക്കൽസ് ഡയറക്റ്റർ ടിൻ്റു മാത്യു മുഖ്യാഥിതി ആയി പങ്കെടുത്തു. വിവിധ ടീം പ്രതിനിധികളും കേരള വിഭാഗം അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. നവംബർ 22 ന് ഉച്ചക്ക് 2 മണി മുതലാണ് ടൂർണ്ണമെൻ്റ്.
കേരള വിങ്ങ് സംഘടിപ്പിക്കുന്ന രണ്ടാമത് ഫുട്ബോൾ ടൂർണ്ണമെൻ്റ് ആണിത്. വിവിധ സംസ്ഥാനങ്ങളിലെ കളിക്കാർ ഉൾപ്പെടുന്ന16 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..