23 December Monday

കേഫാക് അന്തജില്ലാ ടൂര്‍ണമെന്റിന് തുടക്കം; കോഴിക്കോടിനും മലപ്പുറത്തിനും വിജയം

വെബ് ഡെസ്‌ക്‌Updated: Thursday Jan 30, 2020

ബയാന്‍ (കുവൈത്ത് )> കേഫാക് അന്തജില്ലാ ടൂര്‍ണമെന്റിന് ഉജ്ജ്വല തുടക്കം. പ്രമുഖ വ്യക്തി അലി മുഹമ്മദ് ദുഫൈല ഉദ്ഘാടനം നിര്‍വ്വഹിച്ചു. യൂണിയന്‍ കോണ്ട്രാക്ട്‌സ് സി.ഇ.ഒ ഫിറോസ് അഹമ്മദ്, വിവിധ ജില്ലാ അസോസിയേഷന്‍ പ്രതിനിധികള്‍ , കേഫാക് ഭാരവാഹികള്‍ എന്നീവര്‍ സന്നിഹിതരായിരുന്നു. മാസ്റ്റേര്‍സ് ലീഗില്‍ കോഴിക്കോടും എറണാകുളവും തമ്മില്‍ ഏറ്റുമുട്ടിയ ഉദ്ഘാടന മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് എറണാകുളത്തെ കോഴിക്കോട് പരാജയപ്പെടുത്തി.

കോഴിക്കോടിന് വേണ്ടി സഹീര്‍ ഗോള്‍ നേടി. തുടര്‍ന്നു നടന്ന തൃശൂര്‍ കാസര്‍ഗോഡ് മത്സരവും, മലപ്പുറം കണ്ണൂര്‍  മത്സരവും പാലക്കാട് തിരുവനന്തപുരം  മത്സരവും സമനിലയില്‍ പിരിഞ്ഞു. യുവ താരങ്ങള്‍ ഏറ്റുമുട്ടിയ സോക്കര്‍ ലീഗില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിന് കണ്ണൂരിനെ മലപ്പുറം കീഴടക്കി. മലപ്പുറത്തിന് വേണ്ടി വസീമും ജസീലുദ്ദീനും ഗോളുകള്‍ നേടി.

 തൃശൂരും തിരുവനന്തപുരവും ഏറ്റുമുട്ടിയ രണ്ടാം മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. തുടര്‍ന്നു നടന്ന എറണാകുളവും കാസര്‍ഗോഡും തമിലുള്ള മ മത്സരം ഇരു ഗോളുകള്‍ അടിച്ച് സമനിലയിലായി. അവസാന  മത്സരത്തില്‍ ഏറ്റുമുട്ടിയ കോഴിക്കോടും പാലക്കാടും ഓരോ ഗോളുകള്‍ അടിച്ച് സമനിലയില്‍ പിരിഞ്ഞു.

എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍  വൈകിട്ട് 4:00 മുതല്‍ രാത്രി 9:00 മണിവരെയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കുവൈത്തിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  99708812,55916413 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top