26 November Tuesday

തൊഴിലവസരങ്ങൾ പ്രാദേശികവൽക്കരിക്കുന്നതിൽ സാമ്പത്തിക മേഖലകളുടെ പങ്കിനെക്കുറിച്ചുള്ള ഫോറം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024

മസ്‌കറ്റ് > ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസസ് യൂണിവേഴ്‌സിറ്റി 'ഡിജിറ്റൽ ട്രാൻസിഷൻ ആൻഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്  കാലഘട്ടത്തിലെ ഭാവിയിലെ സർവകലാശാലകൾ'  എന്ന തലക്കെട്ടിലുള്ള ഫോറത്തിൻ്റെ രണ്ടാം പതിപ്പിന്  തുടക്കമായി.

ഡിജിറ്റൽ ട്രാൻസിഷൻ പ്രോജക്ടുകൾ നടപ്പിലാക്കുന്നതിനും വ്യക്തിഗത കഴിവുകൾ വർധിപ്പിക്കുന്നതിനും അറിവ് പ്രചരിപ്പിക്കുന്നതിനുമുള്ള നീക്കത്തിൽ സർക്കാർ സ്ഥാപനങ്ങളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പങ്ക് ഏകീകരിക്കാനാണ് ദ്വിദിന ഫോറം ലക്ഷ്യമിടുന്നത്.

ഉന്നതവിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷൻ മന്ത്രി ഡോ.റഹ്മ ഇബ്രാഹിം അൽ മഹ്‌റൂഖിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ബിസിനസ് മാനേജ്‌മെൻ്റിന് സംഭാവന നൽകുന്ന നൂതന സാങ്കേതിക പരിഹാരങ്ങൾ നൽകാനും വെല്ലുവിളികളെ അഭിമുഖീകരിക്കാനും സ്ഥാപനപരമായ മാറ്റം സാക്ഷാത്കരിക്കാനും ഫോറം ലക്ഷ്യമിടുന്നു.

ഒമാനിൽ നിന്നും വിദേശത്തു നിന്നുമുള്ള 35 വിദഗ്ധരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ സാങ്കേതികവിദ്യകൾ ആഴത്തിൽ മനസ്സിലാക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനും സഹായിക്കുന്ന നിരവധി ഡയലോഗ് സെഷനുകളും പ്രത്യേക വർക്ക്ഷോപ്പുകളും ഇതിൽ ഉൾപ്പെടുന്നു.  സർവ്വകലാശാലകളിൽ ആധുനിക സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്നതിനുള്ള പ്രധാന വെല്ലുവിളികളും അവസരങ്ങളും ഇത് അവലോകനം ചെയ്യും.

ഫോറത്തിൻ്റെ മറ്റൊരു ഭാഗത്ത്‌ നടക്കുന്ന  പ്രദർശനം വിദ്യാർത്ഥികളുടെ നവീകരണങ്ങളുടെയും വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ പ്രമുഖ കമ്പനികൾ രൂപകൽപ്പന ചെയ്ത മോഡലുകളുടെയും സാമ്പിളുകൾ പ്രദർശിപ്പിക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top