22 December Sunday

കനത്ത മഴ: വാദിയിൽ ഒഴുകിപ്പോയ നാലു പേർ മരിച്ചു; ഒരാൾക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

Royal Oman Police/facebook.com/photo

മസ്കത്ത്> നിസ് വയിലെ വാദി തനൂഫിൽ ഒഴുക്കിൽപ്പെട്ട് നാലു പേർ മരിച്ചു.  ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വാദി തനൂഫിൽ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. 16 അംഗ രാജ്യാന്തര ഹൈക്കിങ് ഗ്രൂപ്പ് ആണ് അപകടത്തിൽ പെട്ടതെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

മരിച്ചവരിൽ മൂന്ന് പേർ അറബ് വംശജരാണ്. ഒരാൾ ഒമാൻ പൗരനും. പരിക്കേറ്റവരെ അടിയന്തിര വൈദ്യസഹായത്തിനായി നിസ്വ റഫറൻസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top