27 November Wednesday

കോവിഡ്: കുവൈത്തില്‍ നാലു മലയാളികള്‍ കൂടി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 25, 2020

കുവൈത്ത് സിറ്റി > കൊറോണവൈറസ് ബാധിച്ച് 24 മണിക്കൂറിനിടെ കുവൈത്തില്‍ മരിച്ചത് നഴ്‌സടക്കം നാലു മലയാളികള്‍. മലപ്പുറം സ്വദേശി മുനീര്‍, പത്തനംതിട്ട സ്വദേശിയും നഴ്‌സുമായ അന്ന ചാക്കോ, തൃശ്ശൂര്‍ സ്വദേശി ഹസ്ബുല്ല ഇസ്മായില്‍, കോഴിക്കോട് സ്വദേശി സാദിഖ് എന്നിവരാണ് ഞായറാഴ്ച കുവൈത്തില്‍ നിര്യാതനായത്. 

 
ചെറുകാവ് പഞ്ചായത്തിലെ ഐക്കരപ്പടി സ്വദേശിയാണ് ചോലക്കര വീട്ടില്‍ ബദറുല്‍ മുനീര്‍ (38) ഞായറാഴ്ച രാവലെയാണ് മരിച്ചത്. നിരീക്ഷണത്തിലിരിക്കെ പനിയും ശ്വാസ തടസ്സവും അനുഭവപ്പെടുകയും ആശുപത്രിയിലെത്തും മുന്‍പേ മരിക്കുകയുമായിരുന്നു. കുവൈത്തില്‍ സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയില്‍ ഡ്രൈവറായിരുന്നു. ഭാര്യ: ഹാജിറ ബീവി. മക്കള്‍: ഷിബിലി, സിദ്ര. 
 
പുതുക്കുളം മലയാളപ്പുഴ ഏറം ജൈസണ്‍ വില്ലയില്‍ അന്നമ്മ ചാക്കോ (59) ഞായറാഴ്ച ഉച്ചക്ക്  മുബാറക് അല്‍ കബീര്‍ ആശുപത്രിയിലാണ് മരിച്ചത്. അല്‍ ഷാബ് മെഡിക്കല്‍ സെന്ററിലെ ഹെഡ് നഴ്‌സ് ആയിരുന്നു. ഭര്‍ത്താവ്: പരേതനായ പി.ടി ചാക്കോ. മക്കള്‍: സാറ ടെണ്‍സണ്‍, തോമസ് ജേക്ക്കബ് (ഇരുവരും കുവൈത്ത്). പിതാവ്: മാവേലിക്കര വെട്ടിയാര്‍ എംഒ പത്രോസ്.
 
വാടാനപ്പള്ളി  കൊരട്ടിപറമ്പില്‍ ഹസ്ബുല്ല ഇസ്മായില്‍ (65) അമീരി ആശുപത്രിയിലാണ് മരിച്ചത്. തയ്യല്‍ തൊഴിലാളിയായിരുന്നു. 25 വര്‍ഷമായി കുവൈത്തിലുണ്ട്. ഭാര്യ ശരീഫ. മക്കളില്ല.
 
കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം പാറോപ്പടി സ്വദേശി സാദിഖ് ചെറിയ തോപ്പില്‍ (49) ഞായറാഴ്ച വൈകിട്ട് അദാന്‍ ആശുപത്രിയിലാണ് മരിച്ചത്. കോവിഡ്  ബാധിച്ചു നിരീക്ഷണത്തില്‍ ആയിരുന്നു. ഭാര്യ: സറീന.  രണ്ടു മക്കള്‍
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top