ഷാർജ > ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 1, 2 തീയതികളിൽ ഷാർജ നഗരം, കൽബ, ഖോർഫക്കാൻ എന്നിവിടങ്ങളിലെ എല്ലാ മ്യൂസിയങ്ങളിലേക്കും സൗജന്യ പ്രവേശനം ഷാർജ മ്യൂസിയം അതോറിറ്റി (SMA) പ്രഖ്യാപിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തിൽ അർത്ഥവത്തായതും സമ്പന്നവുമായ സാംസ്കാരിക അനുഭവങ്ങൾ ആസ്വദിക്കാൻ കുടുംബങ്ങളെ ആകർഷിക്കുന്നതിന്റെ ഭാഗമായി നവംബർ 23 മുതൽ ഡിസംബർ 3 വരെ മ്യൂസിയങ്ങളിൽ ആകർഷകമായ പരിപാടികളും മ്യൂസിയം അതോറിറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്.
പരമ്പരാഗത പ്രകടനങ്ങളോടും സമുദ്ര-തീം ഡിസ്പ്ലേകളോടും കൂടി നടക്കുന്ന ആഘോഷങ്ങളോടെ ഹിസ്ൻ ഖോർഫക്കാനും, പരമ്പരാഗത ഗെയിമുകൾ, എമിറാത്തി പാചക ആനന്ദങ്ങൾ എന്നിവ ഒരുക്കി ബൈത്ത് അൽ നബൂദയും, സാംസ്കാരിക പ്രദർശനങ്ങൾ, സംഗീത ശിൽപശാലകൾ എന്നിവ ഒരുക്കി ഷാർജ മാരിടൈം മ്യൂസിയവും, വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് കൽബയിലെ ബൈത്തും, യുഎഇയുടെ സാംസ്കാരിക വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന പ്രത്യേക വർക്ക്ഷോപ്പുകളും പ്രവർത്തനങ്ങളുമായി ഷാർജ ആർക്കിയോളജി മ്യൂസിയം, ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷൻ, ഷാർജ കാലിഗ്രാഫി മ്യൂസിയം എന്നിവയും, 2024 ഡിസംബർ 31 വരെയുള്ള അപൂർവ ചരിത്ര കത്തുകളുടെ പ്രദർശനമായ “കത്ത് കൈമാറ്റം: ഷെയ്ഖ് സയീദിൻ്റെയും കുടുംബത്തിൻ്റെയും കറസ്‌പോണ്ടൻസ്” പ്രദർശനങ്ങളുമായി ബൈത്ത് ഷെയ്ഖ് സയീദ് ബിൻ ഹമദ് അൽ ഖാസിമി യും, വിദ്യാർത്ഥികളുടെ സൃഷ്ടികൾ അവതരിപ്പിക്കുന്ന "ഞാൻ ഷാർജ മ്യൂസിയത്തിലാണ്" പരിപാടിയുമായി ബൈത്ത് അൽ നബൂദയും, ഷാർജ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ 54 കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്ന "എമിറാത്തി ഹെറിറ്റേജിൽ നിന്നുള്ള പ്രതിഫലനങ്ങളും പ്രചോദനങ്ങളും" എന്ന സാംസ്‌കാരിക പരിപാടിയുമായി ഷാർജ ഹെറിറ്റേജ് മ്യൂസിയവും ദേശീയ ദിന ആഘോഷങ്ങളെ സമ്പന്നമാക്കാൻ പ്രവർത്തനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..