കുവൈത്ത് സിറ്റി > ഫ്യൂച്ചർ ഐ തിയറ്ററും ഫ്യൂച്ചർ ഐ ഫിലിം ക്ലബും ചേർന്ന് ‘ദി തെസ്‌പിയൻ ആൽക്കമി’ എന്ന പേരിൽ അഭിനയ കളരി സംഘടിപ്പിച്ചു. നർത്തകി ഡോ. മേതിൽ ദേവിക വർക്ക്ഷോപ്പ് നയിച്ചു. അഭിനയത്തിൽ ശാരീരിക ചലനങ്ങളുടെ സൂക്ഷ്മ ഭാവം, ആംഗികവും വാചികവുമായ പ്രകടന രീതികൾ, മുദ്രകളുടെ ഉപയോഗം, കണ്ണുകളുടെ സംവേദനം തുടങ്ങിയ മേഖലകളിലുള്ള സൂക്ഷ്മതയുടെ പ്രാധാന്യം അവർ പങ്കുവെച്ചു. കുവൈത്തിലെ കേളി വാദ്യ കലാപീഠത്തിൽ നിന്നുള്ള ശ്രീരാഗ് മാരാർ, ശ്രീനാഥ് മാരാർ എന്നിവരും അഭിനയ കളരിയുടെ ഭാഗമായി.
പാശ്ചാത്യ നാടക സങ്കേതത്തിൽ നിന്നും വ്യത്യസ്തമായി. തികച്ചും ഇന്ത്യൻ ക്ലാസിക്കൽ തിയറ്ററിന്റെ പ്രായോഗിക വശങ്ങളാണ് അഭിനയ കളരിയിൽ ഉൾപ്പെടുത്തിയതെന്ന് ഫ്യൂച്ചർ ഐ ഭാരവാഹികൾ അറിയിച്ചു. അഭിനയത്തിലും നൃത്തത്തിലും താൽപര്യമുള്ള നിരവധി പേർ രണ്ടു ദിവസത്തെ കളരിയിൽ പങ്കെടുത്തു. ക്യാമ്പ് ഡയറക്ടർ ഷമേജ് കുമാർ, ഫ്യൂച്ചർ ഐ തിയറ്റർ പ്രസിഡന്റ് സന്തോഷ് കുമാർ കുട്ടത്ത്, സെക്രട്ടറി ഉണ്ണി കൈമൾ എന്നിവർ സംസാരിച്ചു. ഡോ. പ്രമോദ് മേനോൻ, രതീഷ് ഗോപി, രമ്യ രതീഷ് എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..