21 November Thursday

ഗാസ അധിനിവേശം : ഈജിപ്തിനെ പിന്തുണച്ച് ഒമാൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

മസ്‌കത്ത് > ഗാസ മുനമ്പിലെ ഫിലാഡൽഫി ഇടനാഴിയുമായി ബന്ധപ്പെട്ട് ഇസ്രയേൽ അടുത്തിടെ നടത്തിയ പ്രസ്താവനകളെ അപലപിച്ച ഈജിപ്ത് നിലപാടിനോട് ഒമാൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഈജിപ്ത്, ഖത്തർ, അമേരിക്ക എന്നീ രാജ്യങ്ങൾ സംയുകതമായി നടത്തുന്ന വെടിനിർത്തൽ മധ്യസ്ഥ ശ്രമങ്ങളെ അപകടത്തിലാക്കാൻ മാത്രമേ ഇത്തരം പ്രകോപനപരമായ അഭിപ്രായങ്ങൾ വഴിതെളിക്കൂ എന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

പലസ്തീൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും അവരുടെ നിയമാനുസൃതമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനും വേണ്ടി നടക്കുന്ന ശ്രമങ്ങളെ തുരങ്കം വയ്ക്കുന്ന നിലപാടിൽ നിന്ന് ഇസ്രായേൽ പിന്മാറണമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top