30 October Wednesday

ഗാസയിലെ ആശുപത്രിക്ക് നേരെയുള്ള ഇസ്രയേൽ ആക്രമണം; ഒമാൻ അപലപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

മസ്‌കറ്റ് > ഗാസയിലെ അൽ അഹ്ലി ആശുപത്രിക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തെ ഒമാൻ അപലപിച്ചു. നടന്നത്‌ വംശഹത്യ, അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനം എന്നിവയാണെന്ന് ഒമാൻ അധികൃതർ പറഞ്ഞു. ഗാസ നഗരത്തിലെ ആശുപത്രിക്ക് നേരെ നടന്ന
വ്യോമാക്രമണത്തിൽ അഞ്ഞൂറിലേറെ പേർ ആണ് കൊല്ലപ്പെട്ടത്.

ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ പരിക്കേറ്റ് ആയിരക്കണക്കിന് പേരാണ് ആശുപത്രിയിൽ കഴിയുന്നത്. സ്ത്രീകളും കുട്ടികളുമാണ് പരിക്കേറ്റവരിൽ ഏറെയും. അൽ അഹ്‌ലി ആശുപത്രിയിലും മറ്റു വൈദ്യസഹായ കേന്ദ്രങ്ങളിലും ആണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top