21 December Saturday

ഗാസ വിഷയം ചർച്ച ചെയ്ത് യുഎഇയും യുഎന്നും

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

ദുബായ് > യുഎഇയും യുഎന്നും ഗാസ വിഷയം ചർച്ച ചെയ്തു. യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, യുഎൻ മിഡിൽ ഈസ്റ്റ് സമാധാന പ്രക്രിയയുടെ ഓഫീസിലെ ഡെപ്യൂട്ടി സ്‌പെഷ്യൽ കോർഡിനേറ്ററും റെസിഡൻ്റ് കോർഡിനേറ്ററുമായ മുഹന്നദ് ഹാദിയുമായാണ് ചർച്ച നടത്തിയത്.

പലസ്തീൻ ജനതയോടുള്ള യുഎഇയുടെ ഉറച്ച പ്രതിബദ്ധത ഷെയ്ഖ് അബ്ദുല്ല ചൂണ്ടിക്കാട്ടി. ഗാസ മുനമ്പിലെ സാധാരണക്കാരെ സഹായിക്കാനും അവരുടെ ദുരിതങ്ങൾ ലഘൂകരിക്കാനും ആവശ്യമായ സഹായം നൽകാനുള്ള ഹാദിയുടെ ശ്രമങ്ങൾക്ക് യുഎഇ പൂർണ്ണപിന്തുണ വാഗ്ദാനം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top