22 December Sunday

ജിസിസി റെയിൽ: ഡോ. നൂറ അൽ മിഷാൻ സൗദി അറേബ്യ സന്ദർശിക്കും

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

കുവൈത്ത് സിറ്റി > കുവൈത്ത് സൗദി റെയിൽവേ ലിങ്കേജ് പദ്ധതിയുടെ അടുത്ത ഘട്ടം ചർച്ച ചെയ്യുന്നതിനായി കുവൈത്ത് പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ. നൂറ അൽ മിഷാൻ സൗദി അറേബ്യ സന്ദർശിക്കും. പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക, സാമൂഹിക സാധ്യതാ പഠനത്തിൻ്റെ സമീപകാല അംഗീകാരത്തെ തുടർന്നാണ് ഈ സന്ദർശനം.

റിപ്പോർട്ടുകൾ അനുസരിച്ച് പദ്ധതിയിൽ രണ്ട് വ്യത്യസ്ത ലൈനുകൾ ഉണ്ടായിരിക്കും. ഒന്ന് യാത്രക്കാരുടെ ഗതാഗതത്തിനും മറ്റൊന്ന് ചരക്കുകൾക്കുമാണ്. പദ്ധതിയുടെ നടത്തിപ്പ് 2026ൽ ആരംഭിച്ച് നാല് വർഷത്തിനുള്ളിൽ പൂർത്തീകരിക്കും. യാത്രക്കാർക്കും ചരക്കുകൾക്കുമുള്ള അതിവേഗ യാത്രയ്ക്കായാണ് റെയിൽവേ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സുസ്ഥിര റെയിൽവേ കണക്ടിവിറ്റി, സാമ്പത്തിക ഏകീകരണം, വ്യാപാര വിനിമയം എന്നിവ വർധിപ്പിക്കൽ ലക്ഷ്യമിടുന്ന പദ്ധതി വേഗത്തിലാക്കാനുള്ള കുവൈത്തിന്റെയും സൗദി അറേബ്യയുടെയും ശ്രമങ്ങളാണ് ഇതിലൂടെ വ്യക്തമാകുന്നത്. അതിനിടെ ഗൾഫ് റെയിൽവേ പദ്ധതിയുടെ രൂപകൽപ്പനക്കുള്ള ടെൻഡറിന് അന്താരാഷ്ട്ര കമ്പനിയായ പോർച്ചുഗീസ് കമ്പനിയും രംഗത്തെത്തി. ഫ്രഞ്ച്, ടർക്കിഷ്, സ്പാനിഷ്, ചൈനീസ് കമ്പനികൾ നേരത്തെ ബിഡ്ഡുകൾ സമർപ്പിച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top