കോഴിക്കോട് > ലിംഗസമത്വമെങ്കിൽ ആൺകുട്ടി മുതിർന്ന പുരുഷനുമായി ലെെംഗികമായി ബന്ധപ്പെട്ടാൽ പോക്സോ കേസ് എടുക്കുന്നത് എന്തിനാണെന്ന് മുസ്ലീംലീഗ് നേതാവും എംഎൽയുമായ എം കെ മുനീർ. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തിലാണ് മുനീർ വീണ്ടും വിവാദ പരാമര്‍ശം നടത്തിയത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോള്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് എന്തിനാണ് കേസ് എന്നും എം കെ മുനീർ ചോദിക്കുന്നു.
മതമൂല്യങ്ങളെ തകര്‍ക്കുന്നതാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി. മത വിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് സര്‍ക്കാര്‍ നീക്കമെന്നും മുനീര്‍ പറഞ്ഞു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നടന്ന കേരള പാഠ്യ പദ്ധതി ചട്ടക്കൂട് കാണാപ്പുറങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച
സെമിനാറില്‍ സംസാരിക്കുകയായിരുന്നു മുനീര്‍.
ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടും. പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ഇട്ടു കഴിഞ്ഞാല്‍ നീതി ലഭിക്കുമോയെന്നും മുനീര്‍ പരിഹസിച്ചു. വസ്ത്രധാരണ രീതി മാറിക്കഴിഞ്ഞാല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടോ? . എത്ര പീഡനങ്ങൾ പെൺകുട്ടികൾക്ക് ഉണ്ടാകുന്നുണ്ട് എന്നും ചിന്തിക്കണം. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയല്ല ലിംഗ നീതിയാണ് ആവശ്യമെന്നും മുനീര്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..