അബുദാബി > രാജ്യത്തിന്റെ ആരോഗ്യ മേഖല കെട്ടിപ്പടുക്കുന്നതിൽ നിർണായക സംഭാവനകൾ നൽകിയ അൽ ഐനിലെ മലയാളി ഡോക്ടർ ജോർജ് മാത്യുവിന്റെ പേരിൽ അബുദാബിയിലെ റോഡ് നാമകരണം ചെയ്ത് യുഎഇ ഭരണകൂടം. യുഎഇ രാഷ്ട്രശിൽപ്പി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനൊപ്പം പ്രവർത്തിച്ച ജോർജ്ജ് മാത്യുവിന് യുഎഇ ആരോഗ്യ മേഖലയിൽ നൽകിയ നിർണ്ണായക സംഭാവനകൾക്കുള്ള ആദരവായാണ് ഈ അംഗീകാരം.
57 വർഷമായി യുഎഇയിൽ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഡോ. ജോർജ് മാത്യു പത്തനംതിട്ട തുമ്പമൺ സ്വദേശിയാണ്.
അബുദാബി അൽ മഫ്‌റഖിലെ ഷൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിക്ക് സമീപത്തുള്ള റോഡാണ് ഇനി ജോർജ് മാത്യു സ്ട്രീറ്റ് എന്നപേരിൽ അറിയപ്പെടുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..