24 October Thursday

ഗ്ലോബൽ ഹെൽത്ത് എക്സിബിഷൻ: പദ്ധതികളുമായി ബുർജീൽ ഹോൾഡിങ്‌സ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

അബുദാബി > ആരോഗ്യ രംഗത്തെ മുന്നേറ്റങ്ങൾ പങ്കുവയ്ക്കുന്ന ഗ്ലോബൽ ഹെൽത്ത് എക്‌സിബിഷനിൽ പദ്ധതികൾ അനാവരണം ചെയ്ത് അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന ബുർജീൽ ഹോൾഡിങ്‌സ്. സൗദിയിലെ പ്രാഥമിക ആരോഗ്യ മേഖല ശക്തമാക്കുന്നതോടൊപ്പം മാനസികാരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അൽകൽമ, ഡേ സർജറി ശൃംഖലയായ ബുർജീൽ വൺ പദ്ധതികളാണ് ഗ്രൂപ്പ് അനാവരണം ചെയ്തത്. കഴിഞ്ഞ വർഷം പ്രവർത്തനം തുടങ്ങി രാജ്യമെമ്പാടും 28 കേന്ദ്രങ്ങൾ തുറന്ന ഫിസിയോതെറാബിയ നെറ്റ്‌വർക്കിന് പിന്നാലെയാണ് പുതിയ സേവനങ്ങൾ ലഭ്യമാക്കാനുള്ള ഗ്രൂപ്പിന്റെ തീരുമാനം.

സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജലുമായുള്ള കൂടിക്കാഴ്ചയിൽ ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ ഗ്രൂപ്പിന്റെ ഭാവി പദ്ധതികൾ വിശദീകരിച്ചു.  എക്സിബിഷനിൽ പങ്കെടുക്കുന്നവർക്ക് ബുർജീലിന്റെ ബൂത്തിൽ ഏറ്റവും പുതിയ ഫിസിയോതെറാപ്പി ഉപകരണങ്ങൾ പരിചയപ്പെടാനും അവസരം ലഭിച്ചു. ഇതോടൊപ്പം ഫീറ്റൽ മെഡിസിൻ, ഓർത്തോപീഡിക്സ്, ഓങ്കോളജി, പീഡിയാട്രിക്സ്, ഹൃദയ സംബന്ധമായ പരിചരണം തുടങ്ങി സങ്കീർണ പരിചരണ മേഖലയിലുള്ള സേവനങ്ങളും മേളയിൽ ബുർജീൽ പ്രദർശിപ്പിക്കുന്നുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top