ദുബായ് > ദുബായ് രാജകുടുംബത്തിലെ മറ്റൊരു അംഗം കൂടി യുകെയിലെ പ്രശസ്തമായ റോയൽ മിലിട്ടറി അക്കാദമി സാൻഡ്ഹർസ്റ്റിൽ നിന്ന് മികച്ച ബിരുദം നേടി. ഇത്തവണ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ ചെറുമകൻ, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ നേട്ടം കൊയ്തത്. അക്കാദമിയുടെ കമ്മീഷനിങ് കോഴ്സ് 241 ലെ മികച്ച കേഡറ്റിനുള്ള സ്വോർഡ് ഓഫ് ഓണർ പുരസ്‌കാരമാണ് ഷെയ്ഖ് മുഹമ്മദ് സ്വന്തമാക്കിയത്.
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് മുഹമ്മദും ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അനന്തരവൻറെ നേട്ടത്തിൽ അഭിമാനിക്കുന്നതായി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..