22 December Sunday

ഗുദൈബിയകൂട്ടം ഓണാഘോഷം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

മനാമ > ഗുദൈബിയകൂട്ടം "ഓണത്തിളക്കം 2024" ഓണാഘോഷം സല്ലാഖ് ബീച്ച് ബെ റിസോർട്ടിൽ സംഘടിപ്പിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസ് ഉദ്ഘാടനം ചെയ്തു. ഗുദൈബിയ കൂട്ടം രക്ഷാധികാരി കെ ടി സലീമിന്റെ അധ്യക്ഷത വഹിച്ചു. റിയാസ് വടകര, ഗോപിനാഥൻ, പ്രശസ്ത മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര, സാമൂഹിക പ്രവർത്തകൻ മനോജ് വടകര, രക്ഷാധികാരികളായ  റോജി ജോൺ, സെയ്ദ് ഹനീഫ്, അഡ്മിൻ സുബിഷ് നിട്ടൂർ, ലേഡിസ് അഡ്മിൻ രേഷ്മ മോഹൻ, എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗങ്ങളായ ജിഷാർ കടവല്ലൂർ, മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.

സോപാന വാദ്യ കലാകാരന്മാരുടെ ചെണ്ട മേളത്തിന്റെ അകമ്പടിയോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഗുദൈബിയ കൂട്ടം അംഗങ്ങളുടെ കലാപരിപാടികൾ, വോയിസ് ഓഫ് ട്രിവാൻഡ്രത്തിന്റെ തിരുവാതിര, ടീം തരംഗ്‌, മിന്നൽ ബീറ്റ്സ് എന്നിവരുടെ മികവുറ്റ പരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. മുതിർന്നവരും കുട്ടികളും അവതരിപ്പിച്ച വിവിധ സംഗീത നൃത്ത പരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടിയുടെ ഭാ​ഗമായിരുന്നു. കുട്ടികൾക്കായിവിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഗുദൈബിയ കൂട്ടത്തിന്റെ മുഖ്യരക്ഷാധികാരി സൈദ് ഹനീഫ്‌ നെയും സഹായസഹകരങ്ങൾ നൽകിയവരെയും ചടങ്ങിൽ ആദരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top