മനാമ > ബഹ്റൈനിലെ മലയാളികളുടെ കൂട്ടായ്മയായ ഗുദൈബിയ കൂട്ടം കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ ക്രാഫ്റ്റ് ഇനങ്ങൾ സലീന അൻസാറും, ഡാൻസ് പരിശീലനം മറിയം ഖമീസും കുട്ടികൾക്കായി പരിചയപ്പെടുത്തി. സമ്മർ ക്യാമ്പിന്റെ സമാപനയോഗം കെ ടി സലിം ഉദ്ഘാടനം ചെയ്തു. സുബീഷ് നിട്ടൂർ, സയ്ദ് ഹനീഫ്, റോജി ജോൺ, റിയാസ് വടകര, എന്നിവരും ചടങ്ങിൽ സംസാരിച്ചു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജീൻസ് അവന്യൂ, ഫവാസ് ബ്രോസ്റ്റഡ്, എൻഗേജ് സ്പോർട്സ് എന്നിവരുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പിന് ജിഷാർ, ഗോപിനാഥ്, അനുപ്രിയ ശ്രീജിത്ത്, ശ്രുതി, സുനിൽ സജീഷ്, താൻസീർ, രാഗേഷ്, അരുൺ ചന്ദ്രൻ, ഇല്യാസ്, ശിൽപ സിജു, രൻജു സംഗീത് എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..