26 December Thursday

കോവിഡ്-19: ഗള്‍ഫില്‍ 1.83 ലക്ഷം കേസുകള്‍; മരണം 865 ആയി

വെബ് ഡെസ്‌ക്‌Updated: Monday May 25, 2020
മനാമ: ഗള്‍ഫില്‍ കൊറോണവൈറസ് കേസുകള്‍ 1,83,969 ആയി ഉയര്‍ന്നു. ഇതില്‍ 865 പേര്‍ മരിച്ചു. 80,383 പേര്‍ക്ക് രോഗം ഭേമായി. ആറു ഗള്‍ഫ് രാജ്യങ്ങളിലായി 1,02,721 പേരാണ് ചികിത്സയില്‍. 
സൗദി- 72,560, ഖത്തര്‍-43,714, യുഎഇ-29,485, കുവൈത്ത്-21,302, ബഹ്‌റൈന്‍-9,138, ഒമാന്‍-7,770 എന്നിങ്ങനെയാണ് ഇതുവരെ സ്ഥിരീകരിച്ച കേസുകള്‍. 

ഞായറാഴ്ച ഗള്‍ഫില്‍ 6,368 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 24 പേര്‍ മരിച്ചു. സൗദിയില്‍ 11 പേരും കുവൈത്തില്‍ എട്ടു പേരും ഖത്തറില്‍ രണ്ടു പേരു യുഎഇ, ഒമാന്‍, ബഹ്‌റൈന്‍ എന്നിവടങ്ങളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്. സൗദിയില്‍ 2,399, ഖത്തറില്‍ 1501

കുവൈത്തില്‍ 838, യുഎഇയില്‍ 781, ഒമാനില്‍ 513, ബഹ്‌റൈനില്‍ 336 എന്നിങ്ങനെയാണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകള്‍. 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top