23 December Monday

ഒമാനി എംബസികളിൽ നൂതനത്വം പ്രോത്സാഹിപ്പിക്കുന്നതിനായി 'യുവർ എംബസി ഹാക്കത്തോൺ'

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

മസ്‌കത്ത്‌>  ലോകമെമ്പാടുമുള്ള ഒമാനി എംബസികളിലെ സേവനം വർദ്ധിപ്പിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം 'യുവർ എംബസി ഹാക്കത്തോൺ' ആരംഭിച്ചു.
അഡ്‌മിനിസ്‌ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്‌സ് ഫോറിൻ മിനിസ്ട്രിയുടെ അണ്ടർ സെക്രട്ടറി ഖാലിദ് ഹഷെൽ അൽ മുസൽഹി ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി. ഒമാൻ വിഷൻ 2040 ന് അനുസൃതമായി എംബസികളുടെ പ്രവർത്തന നിലവാരം ഉയർത്തുന്നതിനാൽ 'യുവർ എംബസി ഹാക്കത്തോൺ' നയതന്ത്ര പ്രവർത്തനത്തിന്റെ കാര്യക്ഷമതയിൽ ഗുണപരമായ മുന്നേറ്റം കാഴ്‌ചവെക്കുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

എംബസി നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവ കൂടുതൽ സുസ്ഥിരമാക്കുന്നതിനുമുള്ള സ്മാർട് സൊല്യൂഷനുകൾ അവതരിപ്പിച്ചുകൊണ്ട് ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം വിപുലീകരിക്കാനാണ് പ്രോഗ്രാം ശ്രമിക്കുന്നതെന്ന് അൽ മുസൽഹി വിശദീകരിച്ചു.

സേവനങ്ങൾ നൽകുന്നതിൽ കാര്യക്ഷമതയും സുസ്ഥിരതയും മെച്ചപ്പെടുത്തുന്നതിന് ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സ്മാർട്ട് എംബസികൾ വികസിപ്പിക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളെയാണ് ഒമാനിലെ ഇത്തരത്തിലുള്ള ആദ്യത്തെ 'എംബസി ഹാക്കത്തോൺ' പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ സംക്രമണം, സൈബർ സുരക്ഷ, റിസോഴ്‌സ് മാനേജ്‌മെന്റ്‌, ഡിജിറ്റൽ ആശയവിനിമയം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നു, അൽ മുസൽഹി പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top