ഷാർജ > യുഎഇയിലെ ഏറ്റവും നീളം കൂടിയ പർവ്വത പാതയുടെ വികസനം പൂർത്തിയാക്കി. 53 കിലോമീറ്ററിൽ 21 സൈക്ലിംഗ് റൂട്ടുകൾ, 33 കിലോമീറ്റർ നടപ്പാതകൾ, 9 തടി പാലങ്ങൾ, 14 വിശ്രമ സ്റ്റോപ്പുകൾ, സേവന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമാണ് ഹത്ത മൗണ്ടൻ ട്രയൽസ്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷേക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിർദ്ദേശപ്രകാരം ലോകോത്തര നിലവാരമുള്ള വിനോദസഞ്ചാര കേന്ദ്രമാക്കി ഹത്തയെ മാറ്റുക എന്ന ലക്ഷ്യം വെച്ചാണ് വിനോദസഞ്ചാര സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഹത്ത പരിവർത്തനം ചെയ്യപ്പെടുന്നത്. അന്താരാഷ്ട്ര പരിപാടികൾക്കും, മത്സരങ്ങൾക്കും ആതിഥേയത്വം വഹിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന അത്ത മൗണ്ടൻ ട്രെയിലുകൾ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് വികസിപ്പിച്ചിരിക്കുന്നത്. വിവിധ മത്സരങ്ങളും റേസുകളും സംഘടിപ്പിക്കാൻ പാകത്തിൽ പാറക്കെട്ടുകൾ, പർവത പ്രദേശങ്ങൾ, ദുർഘടമായ കൊടുമുടികൾ, താഴ്വരകൾ എന്നിവ മികച്ച സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..