24 December Tuesday

ഇന്റർനാഷണൽ ഹെൽത്ത് കെയർ ആൻഡ് മെഡിക്കൽ ട്രേഡ്: ഡിസംബർ 3 മുതൽ ദോഹയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

ദോഹ > ഖത്തറിന്റെ പ്രഥമ ഇന്റർനാഷണൽ ഹെൽത്ത് കെയർ ആൻഡ് മെഡിക്കൽ ട്രേഡ് എക്‌സിബിഷനും കോൺഫറൻസും (ഖത്തർ മെഡികെയർ) ഡിസംബർ 3 മുതൽ 5 വരെ ദോഹയിൽ നടക്കും.  പൊതുജനാരോഗ്യ മന്ത്രാലയത്തിൻ്റെ രക്ഷാകർതൃത്വത്തിൽ, ഖത്തർ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെയും ഐഎഫ്‌പി ഖത്തറിൻ്റെയും സഹകരണത്തോടെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ (ഡിഇസിസി) നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ എൻസിഡി പ്രിവൻ്റീവ് പ്രോഗ്രാമുകളുടെ വകുപ്പ് ഡയറക്ടർ ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് അൽതാനി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഖത്തർ ചേംബർ ആക്ടിംഗ് ജനറൽ മാനേജർ അലി ബു ഷർബക് അൽ മൻസൂരി, ഖത്തർ ഐഎഫ്‌പി ജനറൽ മാനേജർ ഹൈദർ എംഷൈമേഷ്  എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top